ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടം; സ്കൂട്ടർ യാത്രക്കാരൻ സുനിൽ കുമാർ മരണപ്പെട്ടു
കക്കാട്: കക്കാട് കുഞ്ഞിപ്പള്ളി ട്രാൻസ്ഫോർമറിന് സമീപം ടിപ്പർ ലോറിയും സ്കൂട്ടറും ഇടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു. അത്തായക്കുന്ന് പുല്ലുപുഴ സ്വദേശി സുനിൽ കുമാർ (40) ആണ് മരിച്ചത്.
അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ സുനിൽ കുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

