കൊളച്ചേരി: നാറാത്തെ എഴുപത്തെട്ടുകാരനായ വയോധികനും റിട്ടയർഡ് അധ്യാപകനുമായ കെ.എൻ. നാരായണൻ മാസ്റ്ററെ ബസ് യാത്രയ്ക്കിടെ മർദ്ദിച്ചവശനാക്കിയ സംഭവത്തിൽ ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
അൽഷി ബസ് ജീവനക്കാരായ ഡ്രൈവർ ശ്യാമും കണ്ടക്ടർ അമീറും ചേർന്നാണ് വയോധികനായ അധ്യാപകനെ ക്രൂരമായി മർദ്ദിച്ചത്. സമൂഹത്തിൽ മാതൃകയാക്കേണ്ട ഒരു അധ്യാപകന് നേരെ ഉണ്ടായ ഈ അതിക്രമം തീർത്തും അപലനീയമാണെന്ന് നേതാക്കൾ വ്യക്തമാക്കി. സംഭവത്തിൽ കുറ്റക്കാരായ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ.പി. ഗോപാലകൃഷ്ണൻ, ജനറൽ സെക്രട്ടറി വേണുഗോപാൽ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

