മരണാനന്തരം ഉമ്മയുടെ സ്വർണ്ണം പി ടി എച്ചിന് നല്കി മക്കൾ മാതൃകയായി

Kannadiparamba online news

കൊളച്ചേരി: ഉമ്മയുടെ തിരുശേഷിപ്പായുള്ള സ്വർണ്ണാഭരണം മരണാനന്തരം കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പീസിന് സംഭാവന നല്കി മക്കൾ മാതൃകയായി . കഴിഞ്ഞ ദിവസം നിര്യാതയായ
പന്ന്യങ്കണ്ടി പുതിയ പുരയിൽ ബീഫാത്തിമ ഹജ്ജുമ്മയുടെ വിലപിടിപ്പുള്ള സ്വർണ്ണങ്ങളാണ് അവകാശികളായ മക്കൾ പള്ളിപ്പറമ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊളച്ചേരി മേഖല പൂക്കോയ തങ്ങൾ ഹോസ്പിസിന് – പി.ടിഎച്ച് കൊളച്ചേരിക്ക് സംഭാവന ചെയ്തത്
പള്ളിപ്പറമ്പിൽ നടന്ന ചടങ്ങിൽ പി.ടി.എച്ചിന് വേണ്ടി മൂരിയത്ത് ജുമാ മസ്ജിദ് ഖത്തീബ് ഫായിസ് ഫൈസി ഏറ്റുവാങ്ങി. ബീഫാത്തിമ ഹജ്ജുമ്മയുടെ സഹോദരൻ പി.പി.സി മുഹമ്മദ് കുഞ്ഞി, മക്കളായ പി.പി മഹ്മൂദ്, താജുദ്ധീൻ മയ്യിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!