സമഗ്രാന്വേഷണം വേണം-മുസ്‌ലിം ലീഗ്

Kannadiparamba online news

കണ്ണൂർ : പാനൂർ കൈവേലിക്കൽ മുളിയാന്തോട് സി.പി.എം. പ്രവർത്തകന്റെ മരണത്തിനിടയാക്കിയ ബോംബ്സ്ഫോടനത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരിയും ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ളയും ആവശ്യപ്പെട്ടു.

ബോംബ് നിർമാണത്തിനിടയിലാണ് സി.പി.എം. കേന്ദ്രത്തിൽ ഇങ്ങനെയൊരു ബോംബ് സ്ഫോടനം നടന്നത്. 

പാർലമെൻറ് തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ രാഷ്ട്രീയ എതിരാളികൾക്ക് നേരെ പ്രയോഗിക്കാനുള്ള ബോംബുകൾ നിർമിച്ച്‌ സി.പി.എം. അക്രമത്തിന് കോപ്പുകൂട്ടുകയാണെന്നാണ് ഈ സ്ഫോടനത്തിലൂടെ മനസ്സിലാക്കുന്നത്.

വടകര പാർലമെന്റ്‌ നിയോജകമണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർഥി ബഹുദൂരം മുന്നേറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സമാധാനാന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് അക്രമം അഴിച്ചുവിട്ട് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി.പി.എം. നടത്തുന്ന ഗൂഢനീക്കത്തിന്റെ ഭാഗമാണ് ഈ ബോബ് സ്ഫോടനമെന്നാണ് സംശയിക്കുന്നതെന്ന് പ്രസ്താവനയിൽ പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!