ചൊക്ലി: പകൽസമയം രണ്ട് വീടുകളിൽ കയറി മാലയും ലാപ്ടോപ്പും കവർന്ന കേസിൽ രണ്ട് യുവാക്കളെ ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചേളന്നൂർ സ്വദേശി കെ.കെ. ലുബൈസ സിനാൻ (32), കൊടുവള്ളി സ്വദേശി എം.വി. മഖ്ബൂസ് ഹാനുക് (31) എന്നിവരാണ് പിടിയിലായത്.
ഏപ്രിൽ 10-ന് പെരിങ്ങത്തൂർ സെയ്ഫ് നഗറിലായിരുന്നു സംഭവം. കല്ലാട്ട് പുറത്ത് റഫീഖിന്റെ വീട്ടിൽനിന്ന് ലാപ്ടോപ്പും, തൊട്ടടുത്ത വീട്ടിൽനിന്ന് ആയിഷയുടെ മൂന്ന് പവൻ സ്വർണമാലയുമാണ് ഇവർ കവർന്നത്. പെയിന്റിങ് തൊഴിലാളികളോട് ചിരിച്ചുകൊണ്ട് വീടിനകത്ത് കടന്നാണ് ലാപ്ടോപ്പ് മോഷ്ടിച്ചത്. പോലീസ് സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ എലത്തൂരിൽ വെച്ചാണ് പ്രതികളെ പിടികൂടിയത്. സ്വന്തമായി സിം കാർഡുകളില്ലാതെ മോഷ്ടിച്ച ഫോണുകൾ ഉപയോഗിച്ച് ഡൽഹി, കാശ്മീർ, നേപ്പാൾ തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. ചൊക്ലി പോലീസ് ഇൻസ്പെക്ടർ വി. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

