കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസിന് മുന്നിൽ ജീവനക്കാർ പ്രതിഷേധിച്ചു

Kannadiparamba online news
Screenshot

കണ്ണൂർ: ആരോഗ്യ വകുപ്പിലും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിലും ‘ലെയ്‌സൺ ഓഫീസർമാർ’ എന്ന പേരിൽ നടന്ന അനധികൃത നിയമനങ്ങൾക്കെതിരെയും, ആരോഗ്യ വകുപ്പ് ഡയറക്ടറെ തരംതാഴ്ത്തിയ നടപടിക്കെതിരെയും എഫ്.എസ്.ഇ.ടി.ഒ.യുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസിന് മുന്നിലും ഗവ. മെഡിക്കൽ കോളേജിന് മുന്നിലുമാണ് ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തിയത്.

ഡി.എം.ഒ. ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധം കെ.ജി.എൻ.എ. സംസ്ഥാന സെക്രട്ടറി ടി. ഖമറുസമാൻ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ. ജില്ലാ സെക്രട്ടറി പി.പി. സന്തോഷ് കുമാർ, കെ.ജി.ഒ.എ. ജില്ലാ സെക്രട്ടറി കെ. ഷാജി, എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.ആർ. സ്മിത എന്നിവർ സംസാരിച്ചു. മെഡിക്കൽ കോളേജിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ സീബ ബാലൻ, പി.ആർ. ജിജേഷ്, പി.വി. സന്തോഷ് കുമാർ, എസ്. ദീപു എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!