ചേലേരി : കൊളച്ചേരി പഞ്ചായത്ത് കാരയാപ്പ് വാർഡിലെ കയ്യങ്കോട് റോഡ് നിർമാണം വൈകുന്നത് മൂലം ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന് അറുതി വരുത്തണമെന്നും റോഡ് ഉടൻ ഗതാഗത യോഗ്യമാക്കാണമെന്നും വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു… യോഗത്തിൽ വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് എം വി അധ്യക്ഷത വഹിച്ചു…നിഷ്ത്താർ കെ കെ, നൗഷാദ് ചേലേരി, മുഹമ്മദ് ടി പി, നൂറുദ്ധീൻ പി വി എന്നിവർ സംസാരിച്ചു . അസ്ലം എ വി സ്വാഗതവും ഹാഷിം മാലോട്ട് നന്ദിയും പറഞ്ഞു..
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

