സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കയ്യാങ്കളിയില്‍, ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസിന്റെയും പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സജാദിന്റെയും പരാതിയില്‍ കേസ് എടുത്ത് പൊലീസ്. ഇന്നലെയാണ് രമ്യ ഹരിദാസും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്കേറ്റമുണ്ടായത്.
ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലവും സംഘവും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് രമ്യ ഹരിദാസിന്റെ പരാതി. രമ്യ ഹരിദാസും സംഘവും മകളെ ഭീഷണിപ്പെടുത്തി എന്നതുള്‍പ്പെടെയാണ് സജാദിന്റെ ആരോപണം. നിര്‍ബന്ധിച്ച് വാഹനത്തില്‍ കയറ്റിയെന്നും മകളെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. എംഎല്‍എയും സംഘവും വീട്ടുപകരണങ്ങള്‍ നശിപ്പിച്ചെന്നും പരാതിയിലുണ്ട്.
സംഭവത്തില്‍ ചികിത്സയിലായിരുന്ന രമ്യ ഹരിദാസ് ആശുപത്രി വിട്ടു. പുലര്‍ച്ചെ 3.45നാണ് ആശുപത്രി വിട്ടത്. സജാദും കുടുംബവും ഇന്ന് പാര്‍ട്ടി നേതൃത്വത്തിനും പരാതി നല്‍കും.
ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ജനപ്രതിനിധികളുടെ യും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ഈ യോഗവുമായി ബന്ധമില്ലാത്ത പാളയം പ്രദീപ് എന്നയാള്‍ കടന്നു കൂടുകയും അഭിപ്രായം പറയുകയും ചെയ്തതില്‍ ജനപ്രതിനിധികള്‍ ചോദ്യം ചെയ്യുകയും അത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവത്തിലാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. എംഎല്‍എയും പാളയം പ്രദീപും കൂടി ഫേസ്ബുക്ക് പോസ്റ്റ് ഇട്ട ജനറല്‍ സെക്രട്ടറിയുടെ വീട്ടിലെത്തുകയും അവര്‍ തമ്മില്‍ സംസാരം ഉണ്ടാവുകയും ചെയ്തു.
ഇതറിഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആ വീട്ടിലെത്തി എംഎല്‍എയുമായി വാക്കേറ്റം ഉണ്ടായി. തുടര്‍ന്ന് ഇരു കൂട്ടരും തമ്മില്‍ പിടിച്ചു തള്ളുകയും എംഎല്‍എയ്ക്ക് പരുക്കേറ്റു എന്നുമാണ് ആരോപണം. ചിറയിന്‍കീഴ് പൊലീസ് സ്ഥലത്തെത്തി.എംഎല്‍എയുടെ മൊഴിയെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

