കൊളച്ചേരി പഞ്ചായത്ത് വികസന സെമിനാർ നടത്തി

Kannadiparamba online news

കൊളച്ചേരി: കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചവൽസരപദ്ധതിയുടെ 2024 2025 വാർഷിക പദ്ധതിയുടെ വികസന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു. പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള ആസൂത്രണ സമിതികൾ രൂപ നൽക്കുമ്പോൾ രാഷ്ട്രീയ പാർട്ടികൾക്കുള്ള പ്രാതിനിധ്യം മാറ്റി വിഷയ വിദഗ്ധരെ ഉൾപ്പെടുത്തി മാത്രമായിരിക്കണം ആസൂത്രണ സമിതികൾ രൂപം നൽകേണ്ടതെന്നും സമൂഹത്തിന്റെ എല്ലാ മേഖലകളിലും വികസന സാധ്യമാക്കുന്നതിനുള്ള ഇടപെടലുകൾ ഉണ്ടാക്കണമെന്നും ടൂറിസം പോലെയുള്ള പദ്ധതികൾ ഏറ്റെടുത്ത് പഞ്ചയത്തുകളുടെ തനത് വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ പ്രധാന്യം നൽക്കണമെന്നും ജില്ല പഞ്ചയത്ത് പ്രസിഡണ്ട് പറഞ്ഞു
ചടങ്ങിൽ കൊളച്ചേരി ഗ്രാമ പഞ്ചയത്ത് പ്രസിഡന്റ് കെ.പി അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു. വികസന കാര്യ സാന്റിങ് കമ്മിറ്റി ചെയർമാൻ എൽ നിസാർ പദ്ധതി വിശദീകരിച്ചു.
ജില്ലാ പഞ്ചയത്ത് മെമ്പർ കെ താഹിറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം സജിമ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ കെ.വി അസ്മ, കെ ബാലസുബ്രമണ്യൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ടി.വി ഷമീമ, സി.എം പ്രസീത ടീച്ചർ മെമ്പർമാരയ പി.വി വൽസൻ മാസ്റ്റർ, കെ.പി അബ്ദുൾ സലാം, കെ.പി നാരയണൻ , വി.വി ഗീത എന്നിവർ സംസാരിച്ചു. പ്രസ്തുത പരിപാടിയിൽ പഞ്ചായത്ത് സെക്രട്ടറി എം ബാബു സ്വാഗതവും, ഷനിൽ വി നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!