മയ്യിൽ: ബസ് യാത്രയ്ക്കിടയിൽ 78 വയസ്സുള്ള റിട്ടയേർഡ് അധ്യാപകനും സാമൂഹിക-രാഷ്ട്രീയ രംഗത്തെ സജീവ പ്രവർത്തകനുമായ കെ.എൻ. നാരായണൻ മാസ്റ്ററെ കട്ടമ്പള്ളിയിൽ വെച്ച് ക്രൂരമായി മർദ്ദിച്ചവശനാക്കി ബസ്സിൽ നിന്നും തള്ളിയിട്ട സംഭവത്തിൽ മയ്യിൽ ബ്ലോക്ക് പെൻഷണേഴ്സ് സംഘം ശക്തമായി അപലപിച്ചു. അൽഷി ബസ് ജീവനക്കാരുടെ ഭാഗത്തുനിന്നുമുണ്ടായ ഈ നന്ദികേടും അതിക്രമവും അങ്ങേയറ്റം അപലനീയമാണെന്ന് ബ്ലോക്ക് കമ്മിറ്റി വ്യക്തമാക്കി.
കുറ്റക്കാരായ ബസ് ജീവനക്കാരെ അധികാരികൾ മാതൃകപരമായി ശിക്ഷിക്കണമെന്ന് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കറത്ത പ്രകാശനും സെക്രട്ടറി സി. രമേശനും സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. കൂടാതെ, ഇത്രയും ഗൗരവകരമായ കുറ്റകൃത്യം ചെയ്തിട്ടും ദുർബലമായ വകുപ്പുകൾ ചുമത്തി പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിടാൻ തയ്യാറായ പോലീസ് നടപടിയെയും നേതാക്കൾ ശക്തമായി അപലപിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

