നാറാത്ത് . പൂട്ടിയിട്ടവീടു കുത്തി തുറന്നു ഉരുളിയും വിളക്കും കിണ്ടിയും മോഷ്ടിച്ചു കൊണ്ടുപോയി. നാറാത്ത് ആലിങ്കീഴിലെ കെ.വി. വൈശാഖിൻ്റെ അമ്മമ്മയുടെ പൂട്ടിയിട്ട വീട്ടിലാണ് മോഷണം നടന്നത്. ഈ മാസം 7 ന് രാത്രി 7.30 മണിക്കും 13 ന് എട്ടുമണിക്കുമിടയിലാണ് മോഷണം. കിടപ്പുമുറിയുടെ വാതിൽ പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് അലമാരകളും മറ്റു കുത്തി തുറന്നു. നാൽപതിനായിരത്തോളം വിലവരുന്ന ഉരുളി, വിളക്ക്, കിണ്ടി എന്നിവ മോഷ്ടാവ്കടത്തി കൊണ്ടുപോകുകയും ചെയ്തു.പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

