ഇരട്ട മരണത്തിൽ നടുങ്ങി മട്ടന്നൂർ: അന്വേഷണം ആരംഭിച്ച് പൊലിസ്*

Kannadiparamba online news
Screenshot

മട്ടന്നൂർ : മട്ടന്നൂർ ടൗണിന് സമീപത്തെ വീട്ടിനുള്ളിൽ അമ്മയെയും മകനെയും വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിൽ പോലീസ്.

മട്ടന്നൂർ ലയൺസ് ക്ലബ് റോഡിൽ ‘നന്ദനം’ വീട്ടിൽ കെ ടി ജയകൃഷ്ണന്റെ ഭാര്യ ജ്യോതി (57), മകൻ നവീൻ കൃഷ്ണ (22) എന്നിവരാണ് മരിച്ചത്.

അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതായി സംശയിക്കുന്നതായി മട്ടന്നൂർ പോലീസ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെ പുറത്ത് പോയി 10 മണിയോടെ തിരിച്ചെത്തിയ ജയകൃഷ്ണനാണ് ഇരുവരെയും രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ മുകളിലത്തെ ഹാളിലാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്.

പോലീസ് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാവുമ്പടി സി എച്ച് എം ഹയർ സെക്കൻഡറി സ്‌കൂളിലെ റിട്ടയേർഡ് അധ്യാപികയായ ജ്യോതി കഴിഞ്ഞ മാർച്ച് മാസത്തിലാണ് സർവീസിൽ നിന്നും വിരമിച്ചത്. ഭർത്താവ് ജയകൃഷ്ണൻ കെ എസ് ഇ ബി. റിട്ടയേർഡ് ഉദ്യോഗസ്ഥനാണ്.

ഇരിക്കൂർ കുയിലൂർ സ്വദേശിയായ ഇദ്ദേഹവും കുടുംബവും കഴിഞ്ഞ കുറേ വർഷങ്ങളായി മട്ടന്നൂരിലാണ് താമസം. മറ്റൊരു മകൻ കൊച്ചിയിൽ ജോലി ചെയ്തു വരികയാണ്.

അപ്രതീക്ഷിതമായ ഇരട്ട മരണത്തിന്റെ നടുക്കത്തിലാണ് മട്ടന്നൂർ നാട്. വിവരമറിഞ്ഞ് ജനപ്രതിനിധികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് സ്ഥലത്ത് എത്തിയത്. സംഭവ സ്ഥലത്ത് ഫോറൻസിക് ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും തെളിവെടുപ്പ് നടത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!