ഉത്തര മലബാറിൽ ഭക്തിസാന്ദ്രമായ തെയ്യാട്ടക്കാലത്തിന് തുടക്കം; കാവുകളിൽ ഇനി ചിലമ്പൊലി

Kannadiparamba online news
Screenshot

കണ്ണൂർ: തുലാം പത്ത് പിറന്നതോടെ ഉത്തര മലബാറിൽ ഭക്തിസാന്ദ്രമായ തെയ്യാട്ടക്കാലത്തിന് തുടക്കമായി. ക്ഷേത്രങ്ങൾ, ഭഗവതിക്കാവുകൾ, മുണ്ട്യകൾ, കഴകങ്ങൾ, കോട്ടങ്ങൾ, താനങ്ങൾ, അറകൾ, പള്ളിയറകൾ തുടങ്ങിയ തെയ്യസ്ഥാനങ്ങളിലെല്ലാം ഇനി ദിവസങ്ങളോളം ചിലമ്പൊലി ഉയരും. നാടൊട്ടുക്കും കളിയാട്ട മഹോത്സവങ്ങൾക്കും ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പെരുങ്കളിയാട്ടങ്ങൾക്കും ഔദ്യോഗികമായി തുടക്കമായിരിക്കുകയാണ്.

മയ്യിൽ കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം, നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് എന്നിവിടങ്ങളിലെ കളിയാട്ടങ്ങളോടെയാണ് ഉത്തര മലബാറിലെ തെയ്യക്കാലത്തിന് തുടക്കമാകുന്നത്. തുലാം ഒന്നിന് തന്നെ കാവുകൾ തെയ്യങ്ങളെ വരവേറ്റിരുന്നുവെങ്കിലും തുലാം പത്തോടെയാണ് തെയ്യാട്ടക്കാലം പൂർണ്ണ സജീവമാകുന്നത്. പയ്യന്നൂർ പെരുമാളിന്റെ തട്ടകത്തിൽ തുലാം പിറന്നതോടെ തെയ്യങ്ങൾ അരങ്ങിലെത്തിത്തുടങ്ങിയിരുന്നു.

തിരക്കിലമർന്ന് തെയ്യം കലാകാരന്മാർ:

 അണിയലങ്ങളും ചമയങ്ങളും: കളിയാട്ടക്കാലത്തിന് മുന്നോടിയായി തെയ്യങ്ങളുടെ ആടയാഭരണങ്ങൾ മിനുക്കിയെടുക്കുന്ന തിരക്കിലാണ് തെയ്യം കലാകാരന്മാർ.

 വ്രതശുദ്ധിയോടെ തെയ്യക്കോലങ്ങൾ: ദേവതകളുടെ പുരാസങ്കൽപ്പമനുസരിച്ച് അതിസൂക്ഷ്മതയോടെയും ആചാരനിഷ്ഠയോടും വ്രതശുദ്ധിയോടുമാണ് ഓരോ തെയ്യത്തിനുമുള്ള ചമയങ്ങളും അണിയലങ്ങളും ഒരുക്കുന്നത്.

വരും ദിവസങ്ങളിൽ മലബാറിലെ നൂറുകണക്കിന് കാവുകളിലും തറവാടുകളിലും തെയ്യക്കോലങ്ങൾ അണിഞ്ഞൊരുങ്ങി അരങ്ങേറും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!