ഇരിട്ടി: പേരട്ട ക്രഷറിൽ ജോലിക്കിടെ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. പേരട്ട ചെറുവള്ളി ബിജു തോമസ് (47) ആണ് മരിച്ചത്.
വെള്ളിയാഴ്ച പകൽ രണ്ടിന് ഭക്ഷണം കഴിക്കാൻ എത്താതിനെ തുടർന്ന് സഹപ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് ബിജുവിനെ നിലത്തു വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഇയാളുടെ തലയുടെ പിറകിൽ മുറിവുമുണ്ട്. ഉടൻ തന്നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവസ്ഥലത്ത് പൊലീസെത്തി പ്രാഥമിക പരിശോധന നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

