മയ്യിൽ: കേരള സർക്കാരിന്റെ വിവിധ ആരോഗ്യ ശുചിത്വ പ്രവർത്തനങ്ങൾ തദ്ദേശ അടിസ്ഥാനത്തിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തിലും വാർഡ് തലത്തിലും കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ മുന്നോട Importantly, മയ്യിൽ ഗ്രാമപഞ്ചായത്ത് പബ്ലിക് ഹെൽത്ത് കമ്മിറ്റി മീറ്റിംഗ് സംഘടിപ്പിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ്കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ഡോ. താര പദ്ധതി വിശദീകരണം നടത്തി. യോഗത്തിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.വി. ശ്രീജിനി, മയ്യിൽ സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സുഷമ, മയ്യിൽ ആയുഷ് ഹെൽത്ത് ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. സിറാജ്, കണ്ടക്കൈ ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ജയകൃഷ്ണൻ, വെറ്റിനറി ഇൻസ്പെക്ടർ ഡോ. ആസിഫ് എം. അഷ്റഫ്, പഞ്ചായത്ത് സെക്രട്ടറി ഷാജി, പഞ്ചായത്ത് എച്ച്.ഐ. അബ്ദുൽ സലാം, ഹെൽത്ത് നേഴ്സ് അനിത, പാലിയേറ്റീവ് നേഴ്സ് സജിന, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. രമേശൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ പി.പി., മറ്റ് ഭരണസമിതി അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ, കൃഷിഭവൻ പ്രതിനിധികൾ, വ്യാപാര വ്യവസായ സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

