മയ്യിൽ: ഡൽഹിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, എം.പി.മാരായ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ളവർക്ക് നേരെ ഡൽഹി പോലീസ് നടത്തിയ നടപടികളിൽ പ്രതിഷേധിച്ച് കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മയ്യിൽ ടൗണിൽ കരിദിനാചരണവും പ്രതിഷേധ പ്രകടനവും നടത്തി.
തുടർന്ന് നടന്ന പ്രതിഷേധ യോഗം ഡി.സി.സി. സെക്രട്ടറി കെ.എം. ശിവദാസൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി. ശശിധരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദാമോദരൻ കൊയിലേര്യൻ, മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി വി. സന്ധ്യ, മണ്ഡലം പ്രസിഡന്റുമാരായ ടി.പി. സുമേഷ്, എം. പ്രേമാനന്ദൻ, പി.കെ. വിനോദ്, പഞ്ചായത്ത് അംഗങ്ങളായ യൂസഫ് പാലക്കൽ, കെ. അജയകുമാർ തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

