കണ്ണൂർ നഗരത്തിലെ ഹോട്ടലുകളിൽ കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധന; 45 സ്ഥാപനങ്ങൾക്ക് നോട്ടീസ്

Kannadiparamba online news
Screenshot

കണ്ണൂർ: നഗരത്തിലെ വിവിധ ഹോട്ടലുകളിലും ഭക്ഷണശാലകളിലും കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യം ഉൾപ്പെടെയുള്ള വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് 45-ഓളം സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണസാധനങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു.

ഒൻപത് സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു നഗരത്തിൽ പരിശോധന നടത്തിയത്. ഹോട്ടലുകൾ, കൂൾബാർട്ടുകൾ, ബേക്കറികൾ, ജ്യൂസ് സെന്ററുകൾ, വഴിയോരക്കച്ചവട കേന്ദ്രങ്ങൾ, കരിമ്പിൻ ജ്യൂസ് കടകൾ എന്നിവയെല്ലാം പരിശോധനയുടെ പരിധിയിൽ വന്നു. ആകെ 500-ഓളം സ്ഥാപനങ്ങളിലാണ് ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയാക്കിയത്.

ജ്യൂസിൽ മീൻ സൂക്ഷിക്കുന്ന ഐസ് ഉപയോഗിച്ചു:

പരിശോധനയ്ക്കിടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്ന കണ്ടെത്തലുകളും ഉണ്ടായി. മീൻ ചീഞ്ഞുപോകാതിരിക്കാൻ ഉപയോഗിക്കുന്ന ഐസ് ജ്യൂസ് നിർമ്മാണത്തിനായി ഉപയോഗിക്കുന്നതായി ചില കടകളിൽ കണ്ടെത്തി. തുടർന്ന് കടയുടമകളെക്കൊണ്ട് തന്നെ ഈ ഐസ് നശിപ്പിക്കാൻ നിർദ്ദേശം നൽകുകയും നോട്ടീസ് നൽകുകയും ചെയ്തു. ശുദ്ധജലം കൊണ്ടല്ലാതെയുള്ള ഇത്തരം ഐസുകളിൽ മീൻ കേടുകൂടാതിരിക്കാൻ അമോണിയ പോലുള്ള രാസവസ്തുക്കൾ ചേർക്കാറുള്ളത് ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർമാർ മുന്നറിയിപ്പ് നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!