കണ്ണൂർ ജില്ലാ ബി ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പ്: സീഹോക്ക് ക്രിക്കറ്റ് ക്ലബ്ബിന് കിരീടം

Kannadiparamba online news

തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന കണ്ണൂർ ജില്ലാ ബി ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പിൽ നെട്ടൂർ ജനുവിൻ ഗയ്സ് ക്രിക്കറ്റ് ക്ലബിനെ 90 റൺസിന് പരാജയപ്പെടുത്തി ധർമ്മടം സീഹോക്ക് ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്മാരായി.ഫൈനലിൽ ടോസ് നേടി ആദ്യം ബൗളിങ് തിരഞ്ഞെടുത്ത ജനുവിൻ ഗയ്സിനെതിരെ സീഹോക്ക് ക്രിക്കറ്റ് ക്ലബ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തു. സീഹോക്കിനായി ജിബിൻ ജയൻ തകർപ്പൻ ബാറ്റിങ് പ്രകടനവുമായി 59 പന്തിൽ 92 റൺസെടുത്തു. 11 ഫോറും മൂന്ന് സിക്സും ഉൾപ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. രാഹുൽ ശശി 27 പന്തിൽ 33 റൺസുമെടുത്തു.ജനുവിൻ ജയ്സിനായി സി എച്ച് ഷുഹൈൽ 2 വിക്കറ്റ് വീഴ്ത്തി.മറുപടി ബാറ്റിങ്ങിനിറങ്ങിയ ജനുവിൻ ഗയ്സ് ക്രിക്കറ്റ് ക്ലബ് 17.1 ഓവറിൽ 76 റൺസിന് എല്ലാവരും പുറത്തായി. പി നിയാസ് 21 റൺസും ഷിബു ശിവൻ 20 റൺസുമെടുത്തു.സീഹോക്കിനായി ജിബിൻ ജയനും അനുരാഗ് വത്സരാജും മൂന്ന് വിക്കറ്റ് വീതവും മുഹമ്മദ് അലി രണ്ട് വിക്കറ്റും വീഴ്ത്തി. ഫൈനലിലെ മികച്ച പ്രകടനത്തിന് ജിബിൻ ജയനെ കളിയിലെ താരമായി തിരഞ്ഞെടുത്തു.

ടൂർണമെന്റിലെ മികച്ച ബൗളറായി സീഹോക്ക് ക്രിക്കറ്റ് ക്ലബ്ബിന്റെ മുഹമ്മദ് അലിയേയും മികച്ച ബാറ്ററും മികച്ച താരമായും ജനുവിൻ ഗയ്സ് ക്രിക്കറ്റ് ക്ലബിലെ പി സുൻഹറിനേയും തെരഞ്ഞെടുത്തു.

കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി സമ്മാനദാനം നിർവഹിച്ചു. പ്രസിഡന്റ് എ. അഭിമന്യു,പി നവാസ്,ജസ്ബീർ പറക്കോടൻ എന്നിവർ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!