തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലെ ഇ.ഡി റെയ്ഡിനിടെ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റ് നടപടികൾ തുടരുന്നു. കേസിൽ ഇതുവരെ 25 പേരാണ് എക്സൈസ്/പൊലീസ് സംഘത്തിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ മുൻ ആറ്റുകാൽ കൗൺസിലർ ഉണ്ണികൃഷ്ണൻ ഉൾപ്പെടെ ആറുപേരെ കൂടി തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ റിമാൻഡ് ചെയ്തു.
അതേസമയം, വീണ വിജയന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത രേഖകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) വിശദമായ പരിശോധന നടത്തിവരികയാണ്. അന്വേഷണത്തിന്റെ ഭാഗമായി മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയ പണത്തിന്റെ ഉറവിടത്തെക്കുറിച്ചാണ് ഇ.ഡി പ്രധാനമായും അന്വേഷിക്കുന്നത്. നിലവിൽ 242 അക്കൗണ്ടുകളിലായി ഏകദേശം 18 കോടിയോളം രൂപയാണ് ഇ.ഡി മരവിപ്പിച്ചിരിക്കുന്നത്.
ഇ.ഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സി.എം.ആർ.എൽ (CMRL) നൽകിയ അപ്പീൽ ഹർജി നാളെ കോടതി പരിഗണിക്കും. ഈ ഹർജിയിൽ തീർപ്പുണ്ടായ ശേഷമായിരിക്കും വീണ വിജയന് നോട്ടീസ് അയക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക.
ഇതോടൊപ്പം, വീണയുടെ എച്ച്.ഡി.എഫ്.സി (HDFC) ബാങ്കിലെ ലോക്കർ തുറന്ന് പരിശോധിക്കാനും ഇ.ഡി തീരുമാനിച്ചിട്ടുണ്ട്. ഈ ലോക്കറുള്ള ബാങ്ക് അക്കൗണ്ട് നേരത്തെ തന്നെ ഇ.ഡി മരവിപ്പിച്ചിരുന്നു. ഒന്നര ലക്ഷം രൂപയാണ് ഈ അക്കൗണ്ടിൽ ഉണ്ടായിരുന്നത്. റെയ്ഡുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ കോടതിയെ അറിയിക്കുമെന്നും ശക്തമായ അന്വേഷണവുമായി മുന്നോട്ട് പോകുമെന്നുമാണ് ഇ.ഡി അധികൃതർ വ്യക്തമാക്കുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

