തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതലകൾ നൽകിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. ഭരണനിർവ്വഹണം സുഗമമാക്കുന്നതിനും ജില്ലകളിലെ വികസന-ക്ഷേമ കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി 14 മന്ത്രിമാർക്കാണ് വിവിധ ജില്ലകളുടെ ചുമതല നൽകിയിരിക്കുന്നത്.
കണ്ണൂർ ജില്ലയുടെ പൂർണ്ണ ചുമതല മന്ത്രി സണ്ണി ജോസഫിനും, കാസർകോട് ജില്ലയുടെ ചുമതല മന്ത്രി കെ.എം. ഷാജിക്കുമാണ് നൽകിയിട്ടുള്ളത്. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തിന്റെ ചുമതല മന്ത്രി സി.പി. ജോണിനാണ്.
മറ്റ് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ താഴെ പറയുന്നവരാണ്:
കൊല്ലം: ഷിബു ബേബി ജോൺ
പത്തനംതിട്ട: പി.സി. വിഷ്ണുനാഥ്
ആലപ്പുഴ: എം. ലിജു
കോട്ടയം: മോൻസ് ജോസഫ്
ഇടുക്കി: അനൂപ് ജേക്കബ്
എറണാകുളം: റോജി എം. ജോൺ
തൃശ്ശൂർ: ഒ.ജെ. ജനീഷ്
പാലക്കാട്: എൻ. ഷംസുദ്ദീൻ
മലപ്പുറം: പി.കെ. ബഷീർ
കോഴിക്കോട്: എ.പി. അനിൽകുമാർ
വയനാട്: ടി. സിദ്ദിഖ്
അതേസമയം, സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർക്ക് പ്രത്യേകമായി ജില്ലകളുടെ ചുമതല നൽകിയിട്ടില്ല.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

