പൊറോളം അങ്കണവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു; സ്ഥലം മാറിപ്പോകുന്ന ഹെൽപ്പർക്ക് സ്നേഹാദരം

Kannadiparamba online news
Screenshot

പൊറോളം: പുതിയ അധ്യയന വർഷത്തെ വരവേറ്റ് പൊറോളം അങ്കണവാടിയിൽ പ്രവേശനോത്സവം വർണ്ണാഭമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു. ഇതിനോടനുബന്ധിച്ച് കോമകരിയിലേക്ക് സ്ഥലം മാറിപ്പോകുന്ന അങ്കണവാടി ഹെൽപ്പർ സുനിതയ്ക്ക് ചടങ്ങിൽ സ്നേഹോപഹാരം നൽകി യാത്രയയപ്പും നൽകി.

വാർഡ്‌ മെമ്പർ യൂസഫ് പാലക്കൽ പ്രവേശനോത്സവ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് (CDS) അംഗം സരിത അധ്യക്ഷത വഹിച്ച ചടങ്ങിൽ അങ്കണവാടി ടീച്ചർ ഗീത സ്വാഗതം പറഞ്ഞു.

മുൻ വാർഡ് മെമ്പർ ടി.ആർ. ചന്ദ്രൻ, കമ്മിറ്റി അംഗങ്ങളായ എം.വി. പ്രഭാകരൻ, സി.കെ. ദാമോദരൻ, സൗമ്യാ രതീഷ്, മുബീന സി.കെ, ആശാവർക്കർ സുജാത, ഓമന തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹെൽപ്പർ സവിത നന്ദി രേഖപ്പെടുത്തി. തുടർന്ന് അങ്കണവാടി കുട്ടികളുടെ വിവിധ കലാപരിപാടികളും, പായസ വിതരണവും, പുതിയതായി എത്തിയ കുട്ടികൾക്കുള്ള സമ്മാനദാനവും ചടങ്ങിന്റെ ഭാഗമായി നടന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!