കോറളായി: പുതിയ അധ്യയന വർഷത്തിൽ അങ്കണവാടിയിലേക്ക് പുതിയതായി എത്തുന്ന കുരുന്നുകൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മിറ്റി. കോറളായി അങ്കണവാടിയിൽ വെച്ച് നടന്ന വിതരണ പരിപാടി കെ. ഷിജിൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ അങ്കണവാടി ടീച്ചർ കെ. ശാന്ത, ശ്രീജേഷ് കൊയിലേരിയൻ, കെ. നസീർ, കെ. താജുദ്ദീൻ, കെ.പി. ഷമീം എന്നിവർ പ്രസംഗിച്ചു. സി. ഭാസ്ക്കരൻ, കെ. ശശീധരൻ, കെ. ശ്രീലാൽ, സി. രാജേഷ് തുടങ്ങിയവർ പഠനോപകരണ വിതരണ പരിപാടിക്ക് നേതൃത്വം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

