തളിപ്പറമ്പ്: തളിപ്പറമ്പിലെ ഹോട്ടൽ മുറിയിൽ എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവതിയും യുവാവും പിടിയിലായി. പട്ടുവം കുന്നരു സ്വദേശി മുജീബ് റഹ്മാൻ (33), കർണ്ണാടക കോടേഗര സ്വദേശിനി മൈനാസ് മുഷ്കാൻ (23) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 2.1 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തിട്ടുണ്ട്.
ജോയിൻ്റ് എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം പി.വി. ശ്രീകുമാറിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജെ. ജോസഫിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മാരകമായ എം.ഡി.എം.എ വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് പിടിയിലായ ഇരുവരുമെന്ന് എക്സൈസ് സംഘം വ്യക്തമാക്കി.
അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അസീസ്, വി.വി. ബിജു, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ഉല്ലാസ് ജോസ്, ടി.വി. വിജിത്ത്, സിവിൽ എക്സൈസ് ഓഫീസർ എം. കലേഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ എൻ. സുജിത, സിവിൽ എക്സൈസ് ഓഫീസർ (ഡ്രൈവർ) എം. പ്രകാശൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

