സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

Kannadiparamba online news
Screenshot

തിരുവനന്തപുരം: മുഖ്യമന്ത്രിയെ അപമാനിച്ച് ഫെയ്​സ്ബുക്കിൽ പോസ്റ്റിട്ടെന്നാരോപിച്ച് സ്‌കൂൾ പ്രൻസിപ്പലിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദ്ദേശിച്ചു. സംഭവം ചർച്ചയായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം.

ആറ്റിങ്ങൽ മോഡൽ ഹയർ സെക്കൻഡറി  സ്‌കൂൾ പ്രിൻസിപ്പൽ എസ്. ജവാദിനെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ കഴിഞ്ഞദിവസം സസ്‌പെൻഡ് ചെയ്തത്. വിദ്യാർഥികൾക്കിടയിലും അധ്യാപകർക്കിടയിലും രാഷ്ട്രീയ ധ്രുവീകരണത്തിന് പ്രിൻസിപ്പൽ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സസ്പെൻഷൻ.

വിഷയത്തിൽ മുഖ്യമന്ത്രിയോ ഓഫീസോ പരാതി നൽകിയിരുന്നില്ല. യൂത്ത് കോൺഗ്രസ് നേതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മുഖ്യമന്ത്രിയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചുവെന്ന കുറ്റമാണ് അധ്യാപകനെതിരെ ചുമത്തിയത്.

വിരമിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് അധ്യാപകനെതിരെ നടപടിയെടുത്തത്. ഈ സാഹചര്യം പരിഗണിച്ചാണ് സസ്‌പെൻഷൻ പിൻവലിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. പ്രിൻസിപ്പലിനെതിരെയുള്ള നടപടി രാഷ്ട്രീയ വൈരാഗ്യം തീർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന ആരോപണം ഉയർന്നിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!