പയ്യന്നൂർ: യാത്രക്കിടെ തമിഴ്നാട് സ്വദേശി ട്രെയിനിൽ നിന്നും വീണു മരിച്ചു. തമിഴ്നാട് രാമനാഥപുരം തെങ്കാശിമഠം അന്തോണിയപുരം സ്വദേശി സ്റ്റാൻലി ലിയോൺ (46) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ പയ്യന്നൂർ റെയിൽവെ സ്റ്റേഷന് തെക്ക് ഭാഗത്താണ് സംഭവം. മംഗലാപുരം സെൻട്രലിൽ നിന്നും പാലക്കാട്ടേക്ക് ജനറൽ കമ്പാർട്ട്മെൻ്റിൽ യാത്രചെയ്യവേയായിരുന്നു അപകടം. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

