പയ്യന്നൂർ: വില്പനക്കായി സൂക്ഷിച്ച മാരക ലഹരി മരുന്നായ 4.490 ഗ്രാം എംഡി എം എയുമായി യുവാവിനെ പോലീസ് പിടികൂടി. രാമന്തളി എട്ടിക്കുളത്തെ നഫീസ മൻസിലിൽ എൻ പി മുഹമ്മദ് തസ്ലീമിനെ (35) യാണ് എസ്. ഐ. വി.കെ. അനീഷും സംഘവും പിടികൂടിയത്. ഇന്നലെ വൈകുന്നേരം 5.35മണിയോടെ പയ്യന്നൂർ കൊറ്റി റെയിൽവേ സ്റ്റേഷന് സമീപം റോഡരികിൽ വെച്ചാണ് 4.490 ഗ്രാം എംഡിഎം എ യും 2510 രൂപയുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

