കമ്പിൽ: അഴീക്കോട് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കരീം ചേലേരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കമ്പിലിൽ വിപുലമായ കുടുംബ സംഗമം സംഘടിപ്പിച്ചു. യു.ഡി.എഫ് 71, 72 ബൂത്ത് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി ഒരുക്കിയത്.
യു.ഡി.എഫ് ബൂത്ത് 72 കമ്മിറ്റി കൺവീനർ പ്രഭാകരൻ എ.വിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കെ. റഹ്മത്ത് ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ട്രഷറർ ഷബീർ എടയന്നൂർ കുടുംബ സംഗമത്തിൽ ആനുകാലിക രാഷ്ട്രീയ വിശദീകരണ പ്രഭാഷണം നടത്തി.
യു.ഡി.എഫ് 71-ാം ബൂത്ത് കൺവീനർ ഭാഗ്യനാഥൻ പി.എം., മുസ്ലിം ലീഗ് കമ്പിൽ ശാഖാ സെക്രട്ടറി ഷാജിർ കമ്പിൽ, ട്രഷറർ മുത്തലിബ്, മുസ്തഫ പി.ടി., സക്കീർ കെ.സി., സുഹൈൽ പി.പി.ടി., ഖയറുന്നിസ കെ., സാജന ആൽബി, സാബിറ പള്ളേരി എന്നിവർ പരിപാടിയിൽ സംസാരിച്ചു. നിരവധി പ്രവർത്തകരും നാട്ടുകാരും കുടുംബ സംഗമത്തിൽ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

