കൊളച്ചേരി :കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രത്തിനു സമീപത്തെ റിട്ട. പ്രധാന അദ്ധ്യാപകൻ ജി.വിശാഖൻ മാസ്റ്റർ (79) നിര്യാതനായി.
കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂൾ പ്രധാനധ്യാപകനായും കാലടി ചെറുപഴശ്ശി വെസ്റ്റ് എൽ.പി സ്കൂളിൽ അധ്യാപകനായും ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാര ആർട്ടിസ്റ്റ്സ് വെൽഫെയർ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി, സ്വപ്നം ആർട്ടിസ്റ്റ്സ് വെൽഫെയർ ഫൗണ്ടേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. സ്റ്റേജ് ആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള (സവാക്) സംസ്ഥാന പ്രസിഡന്റ്, പ്രകൃതിമിത്രം ചെയർമാൻ തുടങ്ങി നിരവധി സാംസ്കാരിക സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പരേതരായ മണപ്പുറം ഗോപാലൻ – കൊല്ലം ഭാരതി അമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ : ടി.കെ സരസമ്മ (റിട്ട.അധ്യാപിക, കോട്ടക്കുന്ന് യു.പി സ്കൂൾ)
മക്കൾ : വിശ്വേശ്വരി, വിനീത, വിപിൻ (ദുബായ്)
മരുമക്കൾ: കെ.വി സുനിൽ കുമാർ (റിട്ട.ആർമി ഇൻ്റലിജൻസ് ഓഫീസർ), സുനീഷ് (ബിസിനസ്സ്), ശിഖ (ആലുവ)
സഹോദരങ്ങൾ : ഡോ. ഭദ്രൻ (ഫിസിഷ്യൻ, കരുനാഗപ്പള്ളി), ദ്രൗപതി (റിട്ട.അധ്യാപിക, കല്ലട), പരേതനായ ജയസിംഹൻ
സംസ്കാരം നാളെ മാർച്ച് 29 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പയ്യാമ്പലത്ത് നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

