
മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ അഴീക്കോട് മണ്ഡലത്തിൽ കരീം ചേലേരി മുസ്ലിം ലീഗിനായി ജനവിധി തേടും. പാണക്കാട് വെച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
മുതിർന്ന നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും കെ.എം ഷാജി വേങ്ങരയിലും മത്സരിക്കും. എം.കെ മുനീർ ഇത്തവണ മത്സരരംഗത്തില്ല. തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന് എം.കെ മുനീര്‍ പാര്‍ട്ടിയെ അറിയിച്ചെന്ന് പി.എം.എ സലാം വ്യക്തമാക്കി. മുനീറിന് പകരം കോഴിക്കോട് സൗത്തില്‍ അഡ്വ. ഫൈസൽ ബാബു മത്സരിക്കും. പേരാമ്പ്രയിൽ ഫാത്തിമ തഹ്ലിയയും ജനവിധി തേടും.
അതേസമയം, കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഉടന്‍ പ്രഖ്യാപിക്കുമെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ അറിയിച്ചു. 50-ലധികം പേരുടെ പട്ടികയാകും കോൺഗ്രസ് ആദ്യഘട്ടത്തിൽ പുറത്തുവിടുക.
പ്രഖ്യാപിച്ച മുസ്ലിം ലീഗ് സ്ഥാനാർഥികൾ:
1. അഴീക്കോട് – കരീം ചേലേരി
2. മഞ്ചേശ്വരം – എ.കെ.എം അഷറഫ്
3. കാസർഗോഡ് – കല്ലട്ര മായിൻ ഹാജി
4. കൂത്തുപറമ്പ് – ജയന്തി രാജൻ
5. കുറ്റ്യാടി – പാറക്കൽ അബ്ദുള്ള
6. പേരാമ്പ്ര – ഫാത്തിമ തഹ്ലിയ
7. തിരുവമ്പാടി – കാസിം കൂടരഞ്ഞി
8. കൊടുവള്ളി – പി.കെ ഫിറോസ്
9. കുന്നമംഗലം – റസാക്ക് മാസ്റ്റർ
10. കോഴിക്കോട് സൗത്ത് – അഡ്വ. ഫൈസൽ ബാബു
11. വള്ളിക്കുന്ന് – ടി.വി ഇബ്രാഹിം
12. കൊണ്ടോട്ടി – ടി.പി അഷ്റഫ് അലി
13. മഞ്ചേരി – അഡ്വ. റഹ്മത്തുള്ള
14. ഏറനാട് – പി.കെ ബഷീർ
15. മലപ്പുറം – പി.കെ കുഞ്ഞാലിക്കുട്ടി
16. മങ്കട – മഞ്ഞളാം കുഴി അലി
17. പെരിന്തൽമണ്ണ – നജീബ് കാന്തപുരം
18. വേങ്ങര – കെ.എം ഷാജി
19. കോട്ടക്കൽ – ആബിദ് ഹുസൈൻ തങ്ങൾ
20. തിരൂർ – കുറുക്കോളി മൊയ്‌തീൻ
21. താനൂർ – പി.കെ നവാസ്
22. തിരൂരങ്ങാടി – പി.എം.എ സമീർ
23. മണ്ണാർകാട് – എൻ ഷംസുദ്ദീൻ
24. ഗുരുവായൂർ – സി.എച്ച് റഷീദ്
25. കളമശ്ശേരി – അഡ്വ. വി.ഇ അബ്‌ദുൾ ഗഫൂർ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

