സമസ്ത അഞ്ചാം ക്ലാസ് പൊതുപരീക്ഷയിൽ ‘ടോപ്പ് പ്ലസ്’ നേട്ടം; മദ്റസത്തുൽ ഫാറൂഖിയ്യയിലെ വിദ്യാർത്ഥികളെ അനുമോദിച്ചു

Anees kannadiparamba

പ്രാദേശികം: 2025-26 അധ്യയന വർഷത്തെ സമസ്ത അഞ്ചാം ക്ലാസ് പൊതുപരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അനുമോദനം. പരീക്ഷയിൽ ‘ടോപ്പ് പ്ലസ്’ (Top Plus) ഗ്രേഡ് നേടി മദ്റസത്തുൽ ഫാറൂഖിയ്യയുടെ അഭിമാനമായി മാറിയ ഫാത്തിമ സി, ലാമിയ കെ.വി എന്നീ വിദ്യാർത്ഥികൾക്കാണ് അനുമോദനം നൽകിയത്.

ഫാറൂഖ് ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡൻ്റ് ടി.പി. അബ്ദുൽ അസീസ്, മദ്റസ സദർ മുഅല്ലിം ഇൻചാർജ് റിഷാദ് ഫൈസി ഉസ്താദ് എന്നിവർ ചേർന്ന് കമ്മിറ്റിയുടെ സ്നേഹോപഹാരം വിദ്യാർത്ഥികൾക്ക് സമ്മാനിച്ചു. ഇതിനുപുറമെ ഉസ്താദിന്റെ വകയായുള്ള പ്രത്യേക ക്യാഷ് അവാർഡും കുട്ടികൾക്ക് കൈമാറി.

അനുമോദന ചടങ്ങിൽ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ എൻ.എൻ. ലത്തീഫ്, ഷുഹൈബ് കെ.വി, വർക്കിംഗ് സെക്രട്ടറി നിയാസ് കെ.വി, ട്രഷറർ അസീബ് സി.പി, ഉസ്താദുമാരായ മുനീർ ഉസ്താദ്, അലവി ഉസ്താദ് എന്നിവർ സംബന്ധിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!