നാടിന് കരുത്തേകി വനിതാ ലീഗ് സംഗമം; കാരയാപ്പിൽ ‘മുന്നേറ്റം 2k26’ ആവേശമായി

Anees kannadiparamba

ചേലേരി: വനിതാ ശാക്തീകരണവും രാഷ്ട്രീയ ബോധവൽക്കരണവും ലക്ഷ്യമിട്ട് മുസ്‍ലിം വനിതാ ലീഗ് കാരയാപ്പ് ശാഖ കമ്മിറ്റി സംഘടിപ്പിച്ച ‘മുന്നേറ്റം 2k26’ സംഗമം ശ്രദ്ധേയമായി. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഷമീമ സംഗമം ഉദ്ഘാടനം ചെയ്തു.

കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാൻ വനിതകളടക്കമുള്ള ന്യൂനപക്ഷ രാഷ്ട്രീയം ശക്തിപ്പെടേണ്ടത് അനിവാര്യമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ മാട്ടൂൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഫാരിഷ ടീച്ചർ പറഞ്ഞു. നാടിന്റെ വികസനത്തിലും സാമൂഹിക നന്മയിലും സജീവമായി ഇടപെടുന്നതിനായി വിവിധ കർമ്മപദ്ധതികൾ സംഗമത്തിൽ ആസൂത്രണം ചെയ്തു.

എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡന്റുമായ കെ.സി.പി. ഫൗസിയ അധ്യക്ഷത വഹിച്ചു. പി. ഫസീല, എൻ.പി. സുമയ്യത്ത്, യു.കെ. സുമയ്യ, കെ.കെ. ബഷീർ, കെ.പി. അബ്ദു നാസർ, പി.കെ. മുഹമ്മദ്, കെ. ഇബ്രാഹിം, കെ.സി. കുഞ്ഞഹമ്മദ് എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികൾ:

സംഗമത്തിൽ ശാഖാ ഭാരവാഹികളായി എൻ.പി. സുമയ്യത്ത് (പ്രസിഡന്റ്), സി.പി. മുബഷിറ, സി.വി. ഹഫ്സത്ത് (വൈസ് പ്രസിഡന്റ്), യു.കെ. സുമയ്യ (ജനറൽ സെക്രട്ടറി), കെ.സി.പി. ഖദീജ, ബി. സഫിയ (ജോയിന്റ് സെക്രട്ടറി), സാജിദ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!