കമ്പിൽ: 2026-27 വാർഷിക പദ്ധതി രൂപീകരണത്തിന് മുന്നോടിയായി കുട്ടികളുടെ നിർദ്ദേശങ്ങൾ നേരിട്ട് കേൾക്കുന്നതിനായി കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘കുട്ടികളുടെ ഗ്രാമസഭ’ സംഘടിപ്പിച്ചു. കമ്പിൽ മാപ്പിള ഹൈസ്കൂളിൽ നടന്ന ഗ്രാമസഭയിൽ പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. വികസന പദ്ധതികളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ വേറിട്ട ഗ്രാമസഭ ഒരുക്കിയത്.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഷമീമ ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടിന്റു സുനിൽ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ഫസീല, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.വി. റഹ്മത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം നസീർ പി.കെ.പി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.എച്ച്. ഹിളർ, കെ.പി. സജീവ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ. ആന്റണി എന്നിവർ സംസാരിച്ചു.
കമ്പിൽ മാപ്പിള ഹയർ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീജ ടീച്ചർ സ്വാഗതവും, സ്കൂൾ സീനിയർ സ്റ്റാഫ് എൻ. നസീർ മാസ്റ്റർ നന്ദിയും പറഞ്ഞു. തങ്ങളുടെ വിദ്യാലയങ്ങളിലെയും പരിസരത്തെയും വികസന കാര്യങ്ങളെക്കുറിച്ച് കുട്ടികൾ ഗ്രാമസഭയിൽ ആശയങ്ങൾ പങ്കുവെച്ചു.


വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

