കൊളച്ചേരി: കൊളച്ചേരി കെ.എസ്.ഇ.ബി സെക്ഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (02/02/2026) വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. ഹൈ ടെൻഷൻ ലൈൻ അറ്റകുറ്റപ്പണി, ലൈനിലെ മരച്ചില്ലകൾ വെട്ടിമാറ്റൽ, പോസ്റ്റ് മാറ്റൽ എന്നീ പ്രവൃത്തികൾ നടക്കുന്നതിനാലാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത്.
വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങളും സമയവും:
• രാവിലെ 8:00 മുതൽ വൈകിട്ട് 3:00 വരെ:
നാലുസെൻ്റ് കനാൽ, നാലുസെൻ്റ് കോളനി (ലൈനിലെ മരച്ചില്ലകൾ വെട്ടിമാറ്റുന്ന പ്രവൃത്തികൾക്കായി).
• രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 2:00 വരെ:
ചെങ്ങിണി കണ്ടി, വള്ളുവൻ കടവ്, മന്ന റോഡ്, കൊയിലി നഴ്‌സിംഗ് കോളേജ് പരിസരം (ഹൈ ടെൻഷൻ ലൈൻ അറ്റകുറ്റപ്പണികൾക്കായി).
• ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 3:30 വരെ:
കണ്ണാടിപ്പറമ്പ് ടൗൺ ട്രാൻസ്ഫോർമർ പരിധി, ടാക്കീസ് റോഡ്, കപ്പാലം, ആലോക്കൻ (വൈദ്യുത പോസ്റ്റ് മാറ്റുന്ന പ്രവൃത്തികൾക്കായി).
ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി കൊളച്ചേരി സെക്ഷൻ എഞ്ചിനീയർ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

