നാറാത്ത്: പെരളശ്ശേരിയിൽ നടന്ന ജില്ലാതല കേരളോത്സവത്തിൽ നാറാത്ത് പഞ്ചായത്തിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത പുലൂപ്പി ചെഗുവേര സെന്റർ മാർഗംകളിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി പഞ്ചായത്തിന് അഭിമാനമായി. എ ഗ്രേഡോടെയാണ് ടീം ഈ ഉജ്ജ്വല നേട്ടം സ്വന്തമാക്കിയത്.
തുടർച്ചയായ രണ്ടാം വർഷമാണ് മാർഗംകളിയിൽ ചെഗുവേര സെന്റർ ഒന്നാം സ്ഥാനം നിലനിർത്തുന്നത് എന്നത് വിജയത്തിന്റെ തിളക്കം കൂട്ടുന്നു. സ്വാതി ചന്ദ്രൻ, ഷിയാ നിരഞ്ജന, വൈഷ്ണവി ലതീഷ്, നൈതിക, അൻസിക, രാഗപ്രിയ, വൈശാലി കൊറ്റാളി, ദേവ്ന എന്നിവരാണ് ജേതാക്കളായ ടീമംഗങ്ങൾ.
സംസ്ഥാന യുവജനക്ഷേമ ബോർഡും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ടീം ഇനി സംസ്ഥാനതല കേരളോത്സവത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. നാറാത്ത് പഞ്ചായത്തിന്റെ കലാ-കായിക പാരമ്പര്യത്തിന് മാറ്റുകൂട്ടിയ വിജയികളെ പഞ്ചായത്ത് ഭരണസമിതിയും നാട്ടുക്കാരും അഭിനന്ദിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

