കൊളച്ചേരിയിൽ ബസ്സും സ്കൂട്ടിയും കൂട്ടിയിടിച്ച് അപകടം; യുവാവിന് പരിക്ക്

Anees kannadiparamba

കൊളച്ചേരി : കൊളച്ചേരി നാലാം പീടിക സർവീസ് സ്റ്റേഷന് സമീപം ബസ്സും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. മയ്യിൽ ഭാഗത്ത് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസ്സും എതിർദിശയിൽ നിന്നും വരികയായിരുന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ കൊളച്ചേരി സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. അപകടം നടന്ന ഉടനെ തന്നെ നാട്ടുകാർ ചേർന്ന് പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചു. അപകടത്തെ തുടർന്ന് പ്രദേശത്ത് ചെറിയ രീതിയിൽ ഗതാഗത തടസ്സവും അനുഭവപ്പെട്ടു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!