റിപ്പബ്ലിക് ദിന പ്രസംഗത്തിന് പിന്നാലെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി

Anees kannadiparamba

കണ്ണൂർ: കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിക്കിടെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. രാവിലെ 9.30-ഓടെ പരേഡ് അഭിവാദ്യം സ്വീകരിച്ച ശേഷം റിപ്പബ്ലിക് ദിന സന്ദേശം നൽകി കഴിഞ്ഞപ്പോഴാണ് മന്ത്രിക്ക് തളർച്ച അനുഭവപ്പെട്ടത്.

ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന പോലീസും ആരോഗ്യവകുപ്പ് അധികൃതരും ചേർന്ന് അദ്ദേഹത്തെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പ്രാഥമിക വിവരം. പരിശോധനകൾക്കായി അദ്ദേഹം ആശുപത്രിയിൽ തുടരുകയാണ്. പരിപാടിയുടെ ഔദ്യോഗിക ചടങ്ങുകൾ പൂർത്തിയായ ശേഷമാണ് സംഭവം നടന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!