മയ്യിൽ: കളഞ്ഞുകിട്ടിയ സ്വർണ്ണമോതിരം ഉടമയ്ക്ക് തിരികെ നൽകി; മണികണ്ഠൻ മാതൃകയായി

Kannadiparamba online news

മയ്യിൽ: കരിങ്കൽകുഴിയിൽ നടന്ന ഭാവന നാടകോത്സവത്തിന്റെ സമാപന നഗരിയിൽ സത്യസന്ധതയുടെ പൊൻതിളക്കമായി ഒരു വിദ്യാർത്ഥി. ഉത്സവത്തിനിടെ കളഞ്ഞുകിട്ടിയ സ്വർണ്ണമോതിരം ഉടമയ്ക്ക് തിരികെ നൽകി കരിങ്കൽകുഴി ഊട്ടുപുറത്തെ പി.വി. മണികണ്ഠനാണ് നാടിന് മാതൃകയായത്.

ഭാവന ഗ്രൗണ്ടിന് സമീപത്ത് നിന്നാണ് മണികണ്ഠന് മോതിരം ലഭിച്ചത്. തുടർന്ന് വിവരം സംഘാടകരെ അറിയിക്കുകയും ഉടമസ്ഥരെ കണ്ടെത്തുകയുമായിരുന്നു. നണിയൂർ നമ്പ്രത്തെ രനിൽ – ശരണ്യ ദമ്പതികളുടെ വിവാഹ മോതിരമാണ് ഉത്സവത്തിനിടെ നഷ്ടപ്പെട്ടിരുന്നത്.

കരിങ്കൽകുഴി ഊട്ടുപുറത്തെ പി.വി. ഹരികുമാർ – രജിത ദമ്പതികളുടെ മകനാണ് മണികണ്ഠൻ. നഷ്ടപ്പെട്ടെന്ന് കരുതിയ വിലപ്പെട്ട മോതിരം തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ദമ്പതികൾ. മണികണ്ഠന്റെ ഈ ഉന്നതമായ സ്വഭാവത്തെയും സത്യസന്ധതയെയും നാട്ടുകാരും ഭാവനയുടെ ഭാരവാഹികളും അഭിനന്ദിച്ചു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!