കെ.എസ്.എസ്.പി.യു കൊളച്ചേരി യൂണിറ്റ് വാർഷിക സമ്മേളനം സംഘടിപ്പിച്ചു

Kannadiparamba online news

കൊളച്ചേരി: കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ (കെ.എസ്.എസ്.പി.യു) കൊളച്ചേരി യൂണിറ്റ് വാര്‍ഷിക സമ്മേളനം മയ്യില്‍ ബ്ലോക്ക് സെക്രട്ടറി സി. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. പി. രാമകൃഷ്ണന്‍ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

യൂണിറ്റ് സെക്രട്ടറി എം.വി. കരുണാകരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ. ഉണ്ണിക്കൃഷ്ണന്‍, കെ.വി. യശോദ, സി. രാമകൃഷ്ണന്‍, സി.കെ. ജനാര്‍ദ്ധനന്‍ നമ്പ്യാര്‍, വി.വി. വിജയരാഘവന്‍, കെ.കെ. ലളിതകുമാരി, കെ. ജ്യോതി തുടങ്ങിയവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികൾ:

• പ്രസിഡന്റ്: പി. രാമകൃഷ്ണന്‍

• വൈസ് പ്രസിഡന്റുമാർ: എം.വി. കരുണാകരന്‍, എം. അംബുജാക്ഷി, സി. സാവിത്രി

• സെക്രട്ടറി: കെ. ഉണ്ണിക്കൃഷ്ണന്‍

• ജോയിന്റ് സെക്രട്ടറിമാർ: എ.പി. രമേശന്‍, കെ. ജ്യോതി, പി. ശശിധരന്‍

• ഖജാൻജി: ടി. സുബ്രഹ്മണ്യന്‍

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!