പള്ളിക്കുന്ന് രാധാവിലാസം യു.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം സമുചിതമായി ആഘോഷിച്ചു സ്കൂൾ പ്രധാനാധ്യാപിക പി.വി. സിന്ധു ടീച്ചർ പതാക ഉയർത്തി. തുടർന്ന് നടന്ന സ്വാതന്ത്ര്യദിനാഘോഷം കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ ദീപ്തി വിനോദ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് വി.കെ. ഷൈജു അധ്യക്ഷനായിരുന്നു. സ്കൂൾ മാനേജരും റിട്ട ഡെപ്യൂട്ടി കലക്ടറുമായ രവീന്ദ്രനാഥ് ചേലേരി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഉന്നതവിജയികളായ വിദ്യാർത്ഥികൾക്ക് റിട്ട. അധ്യാപകർ നൽകുന്ന എൻഡോവ്മെൻ്റ് സ്കൂൾ ട്രസ്റ്റ് അംഗം കെ. ഗിരീന്ദ്രനാഥും മൂകാംബിക മഹിളാ സമാജം നൽകുന്ന എൻഡോവ് മെൻ്റ് സെക്രട്ടറി നിഷ ജയരാജൻ , ട്രഷറർ ജയശ്രീ ഹരിശങ്കർ എന്നിവരും വിതരണം ചെയ്തു.മദർ പിടിഎ പ്രസിഡണ്ട് കെ ഷിഫാന , എസ് ആർ ജി കൺവീനർ പി. സജീവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പ്രധാാധ്യാപിക പി.വി. സിന്ധു ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എൻ.വി പ്രജിത്ത് മാസ്റ്റർ നന്ദിയും പറഞ്ഞു . കുട്ടികളുടെ ദേശഭക്തിഗാന സദസ്, കലാപരിപാടികൾ എന്നിവയും അരങ്ങേറി .തുടർന്ന് പായസ വിതരണവും നടത്തി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

