കൊളച്ചേരിയിൽ തെരുവുനായ ശല്യം രൂക്ഷം; നടപടി ആവശ്യപ്പെട്ട് പഞ്ചായത്തിന് നിവേദനം നൽകി

Kannadiparamba online news
Screenshot

കൊളച്ചേരി: ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് മുൻ പഞ്ചായത്ത് അംഗം കെ.പി. ചന്ദ്രഭാനു അധികൃതർക്ക് നിവേദനം നൽകി. കഴിഞ്ഞ ദിവസം ചേലേരി വൈദ്യർകണ്ടിയിൽ തെരുവുനായയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിവേദനം സമർപ്പിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഷമീമ, സെക്രട്ടറി എൻ. ആന്റണി എന്നിവർ നിവേദനം ഏറ്റുവാങ്ങി. വാർഡ് മെമ്പർ ഗീതയും ചടങ്ങിൽ സംബന്ധിച്ചു. കൊളച്ചേരി പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും മുൻപും നിരവധി പേർക്ക് നായകളുടെ കടിയേറ്റ് പരിക്കേറ്റിട്ടുണ്ട്. നായകളെ ഭയന്ന് കുട്ടികൾക്കും മുതിർന്നവർക്കും വീടിന് പുറത്തിറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് തെരുവുനായ ശല്യം പരിഹരിക്കാൻ പഞ്ചായത്ത് ശാശ്വത നടപടികൾ സ്വീകരിക്കണമെന്നും, ആക്രമണത്തിന് ഇരയായവർക്ക് അടിയന്തര ആശ്വാസ ധനസഹായം ഉറപ്പാക്കണമെന്നും കെ.പി. ചന്ദ്രഭാനു ആവശ്യപ്പെട്ടു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!