മയ്യിൽ: മയ്യിൽ പവർ ക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിച്ച ടി-20 ക്രിക്കറ്റ് ടൂർണ്ണമെന്റിൽ പവർ ടൈഗേഴ്സ് ചാമ്പ്യൻമാരായി. ആവേശകരമായ ഫൈനലിൽ പവർ ബ്ലാസ്റ്റേഴ്സിനെ 62 റൺസിന് പരാജയപ്പെടുത്തിയാണ് പവർ ടൈഗേഴ്സ് മണിമല മാധവൻ പിള്ള സ്മാരക വിന്നേഴ്സ് ട്രോഫി കരസ്ഥമാക്കിയത്. പവർ ബ്ലാസ്റ്റേഴ്സ് ആറ്റിങ്ങൽ ലീലാമണി അമ്മ സ്മാരക റണ്ണേഴ്സ് ട്രോഫിക്ക് അർഹരായി.
സമ്മാനദാനവും ആദരിക്കലും:
സമാപനച്ചടങ്ങിൽ ശ്രീകണ്ഠപുരം സി.ഐ. ശ്രീജിത്ത് കൊടേരി വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു. കണ്ണൂർ ജില്ലാ അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പവർ ക്രിക്കറ്റ് ക്ലബ്ബ് താരം യു. നവനീതിനെ ഇടൂഴി ആയുർവ്വേദ ഇല്ലം ഫൗണ്ടേഷൻ ചെയർമാൻ ഡോ. ഇടൂഴി ഭവദാസൻ നമ്പൂതിരി ആദരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. വിജയൻ ടൂർണ്ണമെന്റ് സപ്ലിമെന്റ് പ്രകാശനം ചെയ്തു.
പുരസ്കാരങ്ങൾ:
• മാൻ ഓഫ് ദി മാച്ച്, ബെസ്റ്റ് ബാറ്റർ, പ്ലെയർ ഓഫ് ദി ടൂർണ്ണമെന്റ്: അശ്വിൻ (പവർ ടൈഗേഴ്സ്)
• ബെസ്റ്റ് ബൗളർ: വിനോദ് പെരുമാച്ചേരി (റൈഡേഴ്സ്)
• ബെസ്റ്റ് കീപ്പർ: ലീഗഷ് (റൈഡേഴ്സ്)
• എമർജിംഗ് പ്ലെയർ: തേജസ് വിനോദ്
• മികച്ച വനിതാ താരം: ദേവനന്ദ
അനുശോചനം:
മാങ്ങാട്ടുപറമ്പ് കെ.എ.പി. നാലാം ബറ്റാലിയൻ കമാണ്ടന്റ് എ. ശ്രീനിവാസന്റെ അകാല നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
സംഘാടക സമിതി കൺവീനർ ബാബു പണ്ണേരി അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ മാണിക്കോത്ത് സ്വാഗതവും രാജു പപ്പാസ് നന്ദിയും പറഞ്ഞു. യങ്ങ് ചാലഞ്ചേഴ്സ് ക്ലബ്ബ് പ്രസിഡണ്ട് എം.വി. കുഞ്ഞിരാമൻ മാസ്റ്റർ, പഞ്ചായത്ത് മെമ്പർമാരായ സന്ധ്യ സി, വാണീദേവി കെ എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

