കൊളച്ചേരി:
കൊളച്ചേരി ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥികളുടെ ഒന്നാം ഘട്ട ലിസ്റ്റ് പ്രഖ്യാപിച്ചു.
പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സ്മാരക കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ കെ.എം. ശിവദാസൻ അധ്യക്ഷനായി.
മുസ്ലിം ലീഗ് തളിപ്പറമ്പ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ ഉദ്ഘാടനം ചെയ്തു.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി. അബ്ദുൽ മജീദ്, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം. അബ്ദുൽ അസീസ്, കൊളച്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ടി.പി. സുമേഷ്, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ എന്നിവർ സംസാരിച്ചു.
യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ മൻസൂർ പാമ്പുരുത്തി സ്വാഗതവും, ചേലേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എൻ.വി. പ്രേമാനന്ദൻ നന്ദിയും പറഞ്ഞു.
വാർഡുകളിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ ഒന്നാംഘട്ട ലിസ്റ്റ് മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ പ്രഖ്യാപിച്ചു.
⸻
🧾 സ്ഥാനാർഥികളുടെ ലിസ്റ്റ് (ഒന്നാംഘട്ടം)
• പാമ്പുരുത്തി – കെ.സി. ഫാസിൽ
• കമ്പിൽ – ടി.വി. ഷമീമ
• പന്ന്യങ്കണ്ടി – യു.പി. സുമയ്യ
• കോടിപ്പോയിൽ – പി.വി. റഹ്മത്ത്
• പള്ളിപ്പറമ്പ് – ടിന്റു സുനിൽ
• കായച്ചിറ – കെ.വി. യൂസഫ്
• ചേലേരി – എ.പി. നൂറുദ്ധീൻ
• നൂഞ്ഞേരി – സി.എച്ച്. ഹിളർ
• കയ്യങ്കോട് – പി. ഫസീല
• കാരയാപ്പ് – കെ.കെ. ബഷീർ
• ചേലേരി സെൻട്രൽ – ടി. വിജേഷ്
• കൊളച്ചേരി പറമ്പ് – ഒ. ദിനേശൻ
• പാട്ടയം – പി.പി. റിസ്വാന
• ചെറുക്കുന്ന് – കെ. വത്സൻ
ബാക്കി വാർഡുകളിലെ സ്ഥാനാർഥികളുടെ പേരുകൾ അടുത്ത ദിവസം പ്രഖ്യാപിക്കുമെന്ന് യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ മൻസൂർ പാമ്പുരുത്തി അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

