കൊളച്ചേരി: കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികളുടെ വിദ്യാർത്ഥികളായ മക്കൾക്ക് ഫർണിച്ചർ വിതരണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജ്മയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. അബ്ദുൽ മജീദ് ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് സെക്രട്ടറി ആന്റെണി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ അസ്മ കെ.വി., വാർഡ് മെമ്പർമാരായ കെ.പി. അബ്ദുൽ സലാം, കെ.പി. നാരായണൻ, സീമ, ഗീത എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഫിഷറീസ് ഓഫീസർ അലീന ജോസ് സ്വാഗതവും പ്രൊമോട്ടർ ഷബീന നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

