കമ്പിൽ:
ഗസ്സയിലെ ഇസ്രായേൽ മനുഷ്യക്കുരുതിക്കെതിരെ പൊരുതുന്ന ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യമായി, ഫലസ്തീനിലെ മനുഷ്യക്കുരുതി അവസാനിപ്പിക്കുക എന്ന ആവശ്യം ഉന്നയിച്ച് MSF കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പിൽ സ്കൂൾ പരിസരത്ത് നിന്ന് കമ്പിൽ ടൗണിലേക്ക് ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു.
റാലിക്ക് ശേഷമുള്ള പൊതുയോഗം MSF തളിപ്പറമ്പ് നിയോജകമണ്ഡലം സെക്രട്ടറി ആരിഫ് പാമ്പുരുത്തിയുടെ അധ്യക്ഷതയിൽ നടന്നു. മുസ്ലിംലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് എം. അബ്ദുൽ അസീസ് ഉദ്ഘാടനം നിർവഹിച്ചു.
യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ജാബിർ പാട്ടയം, ജനറൽ സെക്രട്ടറി കെ.സി. മുഹമ്മദ് കുഞ്ഞി, MSF പഞ്ചായത്ത് ജനറൽ സെക്രട്ടറി ഹാദി ദാലിൽ എന്നിവർ സംസാരിച്ചു.
മുസ്ലിംലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാഹുൽ ഹമീദ്, യൂസഫ് കമ്പിൽ, KMCC മണ്ഡലം സെക്രട്ടറി മുഹ്‌സിൻ, MSF പഞ്ചായത്ത് ട്രഷറർ സാലിം പി.ടി.പി, സ്കൂൾ പാർലമെന്റ് ചെയർമാൻ മിന്ഹാജ്, വൈസ് പ്രസിഡന്റ് നിഹാൽ, സെക്രട്ടറി നജാദ് അലി, കമ്മിറ്റി അംഗങ്ങളായ അമീൻ ആർ.എം, റൈഹാൻ ഒ.സി, അർഷാദ്, സിനാൻ എന്നിവർ ഐക്യദാർഢ്യ റാലിക്ക് നേതൃത്വം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

