കൊളച്ചേരിപ്പറമ്പ്:
പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടു. ചാലിൽ ഗോപാലകൃഷ്ണൻ്റെ വീടിന് സമീപമാണ് കണ്ടത്. കാര്യം ശ്രദ്ധയിൽപ്പെട്ട ഉടനെ വാർഡ് മെമ്പർ സീമ.കെ.സി,CPM പ്രവർത്തകരായ വി കെ അഭിലാഷ്, എൻ.പ്രമോദ് എന്നിവരുടെ നേതൃത്തിൽ സ്ഥലത്തെത്തുകയും ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥരായ സനൂപ് കൃഷ്ണൻ.പി.വി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, മുഹമ്മദ് ഷാഫി ബീറ്റ് ഫോറസ്റ്റ് ഓഫീസർ, ഷാജി ബക്കളം എന്നിവരാണ് പരിശോധനക്കെത്തിയത്. പരിശോധനയിൽ പുലിയുടെ കാൽപാദങ്ങളാവാൻ സാധ്യത ഇല്ല എന്ന് സ്ഥിരീകരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

