തളിപ്പറമ്പ : ദേശീയപാതയിൽ ചിറവക്കിൽ ലൂർദ്ദ് ആശുപത്രിക്ക് സമീപം വെച്ച് കാൽ നടയാത്രക്കാരെ ബസിടിച്ചു മൂന്നു പേർക്ക് പരിക്ക്. ഇന്ന് രാവിലെ 7.30 മണിയോടെയാണ് അപകടം.
പരിയാരം സ്വദേശി രമേശൻ, കുടക് സ്വദേശി പ്രവീൺ, കൊൽക്കത്ത സ്വദേശിനി ഊർമ്മിള എന്നിവരെയാണ് തളിപ്പറമ്പിൽ നിന്നും കാസർഗോട്ടെക്ക് പോകുകയായിരുന്ന തബ്ബു ബസ് ഇടിച്ചത്. പരിക്കേറ്റ മൂന്നുപേരെയും തളിപ്പറമ്പിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രവീണിൻ്റെയും ഊർമ്മിളയുടെയും പരിക്ക് ഗുരുതരമാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

