മെസ്സി വരില്ല ട്ടാ; ഒക്ടോബറില്‍ കേരളത്തിലെത്തില്ലെന്ന് മന്ത്രി വി. അബ്ദുറഹ്‌മാന്‍

Kannadiparamba online news

തിരുവനന്തപുരം ▾ ഫുട്ബോൾ ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്ത. ലോകചാമ്പ്യന്മാരായ അർജന്റീന ഫുട്ബോൾ ടീമും സൂപ്പർതാരം ലയണൽ മെസ്സി ഈ വർഷം കേരളത്തിലെത്തില്ലെന്ന് കായികമന്ത്രി വി. അബ്ദുറഹ്‌മാൻ സ്ഥിരീകരിച്ചു.

ഒക്ടോബർ മാസത്തിൽ സന്ദർശനം നടത്താനുണ്ടായിരുന്ന പദ്ധതിയാണ് റദ്ദായത്. അർജന്റീന ഫുട്ബോൾ അസോസിയേഷൻ തന്നെ സന്ദർശനത്തിൽ ബുദ്ധിമുട്ടുകളുണ്ടെന്നു മന്ത്രി അറിയിച്ചു.

അർജന്റീന ഫുട്ബോൾ ടീമും സ്പോൺസർമാരും വ്യത്യസ്ത നിലപാടുകളെടുക്കുന്നതായാണ് മന്ത്രി പറയുന്നത്. അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഒക്ടോബറിൽ കേരളത്തിൽ വരുന്നതിലുള്ള ബുദ്ധിമുട്ട് അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. എന്നാൽ ഒക്ടോബറിൽ വരുമെങ്കിൽ മാത്രമേ തങ്ങൾക്ക് താത്പര്യമുള്ളൂവെന്നാണ് സ്പോൺസർമാരുടെ നിലപാടെന്ന് മന്ത്രി വ്യക്തമാക്കി. 

മെസ്സിയും സംഘവും നിശ്ചയിച്ച സമയത്തു തന്നെ കേരളത്തില്‍ കളിക്കാനെത്തുമെന്നാണ് നേരത്തേ മന്ത്രി പ്രതികരിച്ചിരുന്നത്. മെസ്സി വരുമെന്നറിയിച്ച് ഫെയ്സ്ബുക്ക് പോസ്റ്റും മന്ത്രി പങ്കുവെച്ചിരുന്നു. ലോക ചാമ്പ്യന്മാരായ അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക് – എന്നാണ് കായികമന്ത്രി അന്ന് ഫേസ്ബുക്കിൽ കുറിച്ചത്. ഇപ്പോഴിതാ മെസ്സി വരില്ലെന്ന് മന്ത്രി സ്ഥിരീകരിക്കുകയാണ്. ജൂണില്‍ മന്ത്രി ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റ് താഴെ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!