മുല്ലക്കൊടി: മുല്ലക്കൊടി എ.യു.പി. സ്കൂളിൽ ഉർദു ക്ലബ്ബ് സംഘടിപ്പിച്ച ക്ലബ്ബ് പരിപാടി ശ്രദ്ധേയമായി. ഉർദു ഭാഷയുടെ വിപുലമായ സാധ്യതകളും പഠനത്തിന്റെ ആവശ്യകതകളും കുറിച്ച് വിദ്യാർത്ഥികൾക്ക് ബോധവത്കരണം നൽകിയ പരിപാടി ഹെഡ്മാസ്റ്റർ സി. സുധീർ ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനം ചെയ്യുമ്പോൾ അദ്ദേഹം പറഞ്ഞു: “ഉർദു ഭാഷയുടെ പ്രസക്തി മുമ്പത്തേക്കാൾ ഉയരുകയാണ്. ഈ ഭാഷയെ ജനകീയമാക്കാനുള്ള ശ്രമത്തിൽ വിദ്യാർത്ഥികൾക്ക് വലിയ പങ്കുണ്ട്. ഉർദു പഠിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് ഭാഷാപരമായ ബഹുസ്വരതയും സാംസ്കാരികവൈവിധ്യവും നിലനിർത്തുന്നതിനും സഹായകരമാണ്.”
പരിപാടിക്ക് ഉർദു അധ്യാപകനായ എം.കെ. സുഹൈൽ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.പി. അബ്ദുൽ ശുക്കൂർ, ടി.കെ. ശ്രീകാന്ത്, രഖില എം.കെ എന്നിവർ ആശംസകൾ അർപ്പിച്ചു.
റിൻസ ഫാത്തിമ സ്വാഗതവും ഹരിനന്ദ് നന്ദിയും പറഞ്ഞു.
ഉർദു ക്ലബ്ബ് ഭാരവാഹികൾ:
• ചെയർമാൻ: എം.കെ. സുഹൈൽ മാസ്റ്റർ
• കൺവീനർ: റിൻസ ഫാത്തിമ
• ജോയിന്റ് കൺവീനർമാർ: ഹരിനന്ദ്, ഫാത്തിമ ബിൻത് സിറാജ്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

