പാമ്പ് ശല്യത്തില്‍ വലഞ്ഞ് കയരളം ഗ്രാമവാസികള്‍; ആഫ്രിക്കന്‍ ഒച്ചും ഇവിടെ രൂക്ഷമാണ്.

Kannadiparamba online news


മയ്യില്‍:   വീടുകളിലെല്ലാം ഇഴഞ്ഞെത്തുന്ന പാമ്പിന്‍ കുട്ടികള്‍ മൂലം പൊറുതിമുട്ടിയിരിക്കയാണ് കയരളം മെട്ട ഗ്രാമ വാസികള്‍.എല്ലാ വര്‍ഷങ്ങളിലും ജൂണ്‍ ജൂലായ് മാസങ്ങളില്‍ ഇവിടെ പാമ്പ് ശല്യം സ്ഥിരമായുണ്ടാകുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇവിടെ നിന്ന് പിടികൂടിയത് ഇരുപതില്‍ പരം പെരുമ്പാമ്പുകളെയാണ്.  കഴിഞ്ഞ വര്‍ഷം ഈ പ്രദേശത്തു നിന്ന് പിടികൂടി വനത്തില്‍ വിട്ടയച്ച പാമ്പുകള്‍ അമ്പതില്‍പരമാണ്. വീടിനകത്തും ചെടിച്ചട്ടികളിലും ചുരുണ്ടു കൂടി കിടക്കുന്ന നിലയിലാണ് ഇവയെ കമ്‌ടെത്തുന്നതെന്നാണ് വീട്ടുകാര്‍ പറയുന്നത്.  പ്രദേശത്തെ കാടു മൂടിയ പ്രദേശങ്ങള്‍ ധാരാളമുള്ളതിനാല്‍ ആഫ്രിക്കന്‍ ഒച്ച്, കാട്ടുപന്നികള്‍ എന്നിവയുടെ ശല്യവുമുണ്ട്.  വന്യജീവികലുടെ ശല്യം രൂക്ഷമായ പ്രദേശത്ത് കൃഷിപ്പണി പൂര്‍ണമായും നിലച്ചമട്ടിലാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കണ്ടക്കൈപ്പറമ്പ്, എരിഞ്ഞിക്കടവ്, ചെക്ക്യാട്ടുകാവ്   മേഖലകളില്‍ ആഫ്രിക്കന്‍ ഒച്ച് ശല്യം വര്‍ധിച്ചു വരികയാണ്. 

വനം വകുപ്പധികൃതര്‍ ഇടപെടണം.

കയരളംമൊട്ടയില്‍ കാലാകാലങ്ങളായുള്ള പാമ്പു ശല്യം പൂര്‍ണമായും ഇല്ലാതാക്കാന്‍ വനം വകുപ്പിന്റെ ഇടപെടല്‍ ഉണ്ടാകണം.  ഇതിനായി പ്രാദേശിക ഭരണകൂടം ഇടപെടല്‍ നടത്തണം. 
ഇ.കെ. മധു.
പൊതു പ്രവര്‍ത്തകന്‍. 
കയരളം മൊട്ട. 

ജനങ്ങളുടെ ഭീതിയകറ്റാന്‍ നടപടി വേണം

എല്ലാം വര്‍ഷവും ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന പെരുമ്പാമ്പ് ഭീതിയകറ്റാന്‍ ബന്ധപ്പെട്ടവര്‍ നടപടിയെടുക്കണം. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭയപ്പാടിലാണ് കഴിയുന്നത്. 
പി.പി. പ്രദീപന്‍, 
പ്രദേശവാസി, 
കയരളം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!