മലപ്പട്ടം : മലപ്പട്ടം – മയ്യിൽ റോഡിൽ പന്നിയോട്ട് വയൽ ബസ്സ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന പി.വി. മോഹനന്റെ വീടിനോട് ചേർന്നുള്ള കിണർ ഇടിഞ്ഞ് താഴ്ന്ന് വൻ നഷ്ടമുണ്ടാക്കി. 17 കോൽ ആഴമുള്ള കിണറാണ് കഴിഞ്ഞ രാത്രിയിലുണ്ടായ മഴയിൽ പൂർണമായി മണ്ണിനടിയിലായത്. ഇന്നലെ വൈകിട്ട് വരെ ഉപയോഗത്തിലുണ്ടായിരുന്ന കിണറാണ് ഇന്ന് രാവിലെ ഇല്ലാതായത് ശ്രദ്ധയിൽപ്പെട്ടത്.
കിണറിൽ സ്ഥാപിച്ചിരുന്ന മോട്ടോർ അടക്കമുള്ള ഉപകരണങ്ങൾ ചളിയിലും വെള്ളത്തിലും പൂര്‍ണമായും മുങ്ങിയതായി കണ്ടെത്തി. ഏകദേശം 1.50 ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കപ്പെടുന്നു. സംഭവം അറിഞ്ഞ് പ്രദേശവാസികളും സമീപത്തെ ജനവും കിണർ കാണാൻ ഒഴുകിയെത്തിയിരുന്നു. കർഷക സംഘം നേതാക്കൾ സംഭവസ്ഥലം സന്ദർശിച്ചു..വിദഗ്ദ്ധർ ഇന്ന് സ്ഥലം പരിശോധനക്ക് എത്തും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

